മോസ്‌കോ- ഭൂഗര്‍ഭ ഓക്‌സിജന്‍ പൈപ്പ് തകര്‍ന്ന് റഷ്യയില്‍ ഒരു ഡസനോളം കോവിഡ് രോഗികള്‍ മരിച്ചു. വടക്കന്‍ പ്രവിശ്യയായ ഒസേറ്റിയയിലാണ് സംഭവം. ആശുപത്രിയിലെ ഐ.സി.യു യൂനിറ്റില്‍ ഓക്‌സിജന്‍ വിതരണം പുനസ്ഥാപിക്കാന്‍ ഒരു മണിക്കൂറെടുത്തു. രണ്ട് സിലിണ്ടര്‍ ഉപയോഗിച്ചാണ് ഗുരുതരാവസ്ഥയിലായിരുന്ന പല രോഗികള്‍ക്കും ഓക്‌സിജന്‍ നല്‍കിയത്.
സംഭവത്തിനു പിന്നാലെ രാത്രി രണ്ട് രോഗികള്‍ കൂടി മരിച്ചു. ഓക്‌സിജന്‍ വിതരണത്തിലെ തടസ്സമാണോ ഇവരുടെ മരണത്തിനു കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രോഗികളില്‍ മിക്കവരും വെന്റിലേറ്ററിലായിരുന്നു. ഓക്‌സിജന്‍ നിലക്കുമ്പോള്‍ വഌഡികവാക്‌സിലെ ആശുപത്രിയില്‍ 71 രോഗികളാണ് തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്നത്.