ഹിമാചലിൽ വൻ മണ്ണിടിച്ചിൽ, നിരവധി പേർ മണ്ണിനടിയിൽ

ഷിംല- ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ദേശീയ പാതയിൽ ഉണ്ടായ കനത്ത മലയിടിച്ചിലിൽ ഹരിയാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് ഉൾപ്പെടെ മണ്ണിനടിയിലായി. കൂറ്റൻ പാറകൾ അടർന്നു വഴിയിലേക്കു വീഴുകയായിരുന്നു. നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയിലാണ്. കൂടുതൽ സൈനികർ സംഭവസ്ഥലത്തേക്ക് തിരിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണു റിപ്പോർട്ട്.
 

Latest News