ജിദ്ദ- ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ ദിനാചരണം ശ്രദ്ധേയമായി.
ഇന്ത്യയിൽ ജനാധിപത്യത്തിന്റെ മതേതരത്വത്തിന്റെയും അടിവേര് അറുക്കുന്നത് ക്വിറ്റ് ഇന്ത്യ പ്രമേയത്തെ ഒറ്റികൊടുത്തവരാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ലക്ഷ്യമിട്ട സ്വതന്ത്ര ജനാധിപത്യ മതേതര ജനകീയ സർക്കാർ എന്ന ആശയം തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്ന് മനസ്സിലാക്കി സ്വാതന്ത്ര്യ സമരപരിപാടികൾക്ക് തുരങ്കം വെക്കാൻ കൂട്ട് നിന്നവരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നവരെന്ന് സെമിനാറിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.
ആക്ടിംഗ് പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.ടി.എ. മുനീർ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റി ജനറൽ സിക്രട്ടറി കെ.എം. ഷെരീഫ് കുഞ്ഞു, സീനിയർ നേതാക്കളായ ചെമ്പൻ മൊയ്തീൻ കുട്ടി, കുഞ്ഞാലി ഹാജി, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, അബ്ദുൽ മജീദ് നഹ, കെ.പി.സി.സി ഐ.ടി. സെൽ കൺവീനർ ഇഖ്ബാൽ പൊക്കുന്നു, അബ്ബാസ് ചെമ്പൻ, കെ.പി.എം സക്കീർ, അലി തേക്കുതോട് നാസിമുദ്ദീൻ, ഉണ്ണി പാലക്കാട് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.