ന്യൂദല്‍ഹി- രാജ്യത്ത് ആക്ടീവ് കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒമ്പത് സംസ്ഥാനങ്ങളിലാണ് പതിനായിരത്തിനു മുകളില്‍ ആക്ടീവ് കേസുകളുള്ളത്. കേരളം മാത്രമാണ് ഒരു ലക്ഷത്തിലേറെ ആക്ടീവ് കേസുകളുള്ള സംസ്ഥാനം (1,77,091 കേസുകള്‍). മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മിസോറാം, അസം, വെസ്റ്റ് ബംഗാള്‍, ഒഡീഷ എന്നിവയാണ് പതിനായിരത്തിനു മുകളില്‍ ആക്ടീവ് കോവിഡ് കേസുകളുള്ള മറ്റു സംസ്ഥാനങ്ങള്‍.