ന്യൂദല്‍ഹി- സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ഒബിസി വിഭാഗക്കാരുടെ പട്ടിക തയാറാക്കുന്നതിന് അവകാശം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കാന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം സര്‍ക്കാരിന് പിന്തുണ നല്‍കും. കര്‍ഷക നിയമം, പെഗസസ് ചാരവൃത്തി തുടങ്ങിയ വിഷയങ്ങളുന്നയിച്ച് ദിവസങ്ങളായി പാര്‍ലമെന്റില്‍ ബഹളംവെക്കുന്ന പ്രതിപക്ഷം ആദ്യമായാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് ഭാഗം അംഗങ്ങളുടേയും പിന്തുണ ആവശ്യമാണ്. പ്രതിപക്ഷ പിന്തുണയുണ്ടെങ്കില്‍ മാത്രമെ ഇത് സുഗമമായി പാസാക്കാന്‍ കഴിയൂ.
ഇതൊരു വലിയ പ്രശ്‌നമാണ്. ഇക്കാര്യത്തല്‍ കേന്ദ്രത്തെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡി നേതാവ് മനോജ് സിന്‍ഹ പറഞ്ഞു. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് എന്ന ആവശ്യവും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2018ല്‍ കേ്ന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമപ്രകാരം
കേന്ദ്രത്തിനു മാത്രമെ ഒബിസി വിഭാഗങ്ങളുടെ ഒറ്റ പട്ടിക തയാറാക്കാന്‍ കഴിയൂ. സംസ്ഥാനങ്ങള്‍ക്ക് മറ്റൊരു പട്ടിക തയാറാക്കാനുള്ള അധികാരമുണ്ടായിരുന്നില്ല. പുതിയ ഭരണഘടനാ ഭേദഗതി ബില്ല് പാസായാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രത്തിന്റെ ഒബിസി പട്ടികയ്ക്കു പുറമെ സ്വന്തമായി ഒബിസി പട്ടിക തയാറാക്കാനുള്ള അധികാരം ലഭിക്കും.