Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കണം, പെന്‍ഷന്‍ വർധിപ്പിക്കണം- ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം-പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ ജോലി സ്ഥലങ്ങളിലേക്ക് തിരിച്ച് പോകുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക ശക്തികളായ പ്രവാസി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വളരെ ഗൗരവമായി കാണണം. തൊഴില്‍ നഷ്ടപ്പെട്ട് ലക്ഷക്കണക്കിന് പ്രവാസികളാണ് നാട്ടിലും മറുനാട്ടിലുമായി കഴിയുന്നത്. അവര്‍ക്കാശ്വാസമേകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കണം. ഇത്തരക്കാര്‍ക്ക് നാട്ടില്‍ അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും പ്രവാസി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയും വേണം.


ജോലി സ്ഥലത്തേക്ക് തിരിച്ച് പോകാന്‍ ഉദ്ദേശിക്കുന്ന പ്രവാസികളുടെ വാക്സിനേഷന്‍ രംഗത്തെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ അധികൃതര്‍ മുന്‍കയ്യെടുക്കണമെന്നും അവരുടെ ക്വാറന്റൈന്‍-യാത്രാ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ നയതന്ത്ര ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News