Sorry, you need to enable JavaScript to visit this website.

ബലി തര്‍പ്പണത്തിന് പോയവര്‍ക്ക് പിഴ, 500 എഴുതി 2000 വാങ്ങി

തിരുവനന്തപുരം- ബലിതര്‍പ്പണത്തിന് പോയ അമ്മയ്ക്കും മകനും പോലീസ് പിഴ ചുമത്തി. 2000 രൂപ പിഴ വാങ്ങിയ ശേഷം 500 രൂപയുടെ രസീത് നല്‍കിയതായും പരാതി. ശ്രീകാര്യം പോലീസിനെതിരെ വെഞ്ചാവോട് സ്വദേശി നവീനാണ് പരാതി ഉന്നയിച്ചത്.

എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്നും പോലീസ് പറഞ്ഞു.

19 കാരനും അമ്മയും സഞ്ചരിച്ച കാറ് സ്‌റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. യാത്രയുടെ വിവരംപോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയത്. മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പോലീസ് കൂട്ടാക്കിയില്ലെന്ന് നവീന്‍ പ്രതികരിച്ചു.

 

Latest News