ഹരാരെ- പതിനാലുകാരി ചര്‍ച്ചില്‍ പ്രസവിക്കുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത സംഭവം സിംബാബ്‌വേയില്‍ ജനരോഷത്തിനിടയക്കി. കിഴക്കന്‍ പ്രവിശ്യയായ മരാനജില്‍ കഴിഞ്ഞ മാസം നടന്ന സംഭവം അടുത്താണ് പുറത്തായത്. മെമറി മചായ എന്ന കൗമാരക്കാരിയാണ് മരിച്ചത്.
കുട്ടികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് ഏറിവരുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന ബാലികയെ നിര്‍ബന്ധമായി വിവാഹം ചെയ്തയക്കുകയായിരുന്നു. ബാലവിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ യു.എന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
സിംബാബ്‌വെയിലെ ക്രിസ്ത്യന്‍ ചര്‍ച്ച് ബാലവിവാഹത്തെ പ്രോത്സാഹിക്കുന്നവരാണ്. മരുന്നുകളും ആശുപത്രി ചികിത്സയും ഇവര്‍ താല്‍പര്യപ്പെടുന്നില്ല. പ്രസവവേദനയുണ്ടായ സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം പള്ളിയിലേക്കാണ് കൊണ്ടുപോയത്. പ്രസവത്തില്‍ അമ്മ മരിച്ചെങ്കിലും കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നതായി കുടുംബം പറഞ്ഞു. സംഭവം പോലീസ് അന്വേഷിച്ച് വരികയാണ്.