നിലമ്പൂര്‍-നിങ്ങള്‍ ഏത് കോപ്പിലെ എംഎല്‍എയാണെന്ന യുഡിഎഫ് പ്രവര്‍ത്തകന്റെ പരിഹാസത്തിന് മറുപടിയുമായി പിവി അന്‍വര്‍. കവളപ്പാറയിലെ നിരവധി പട്ടികവര്‍ഗ കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണെന്ന പരാമര്ശത്തിനൊപ്പമാണ്, രവീന്ദ്രന് എന്നയാള്‍ 'കോപ്പിലെ എംഎല്‍എ' പരിഹാസം നടത്തിയത്. പിന്നാലെയാണ് മറുപടിയുമായി അന്‍വര്‍ രംഗത്തെത്തിയത്. അന്‍വര്‍ പറഞ്ഞത്: 'അവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടതിനാണു അന്നത്തെ തേവള്ളിപ്പറമ്പന് പത്രക്കാരെ വിളിച്ച് കൂട്ടി എന്നെ ക്രൂശിച്ചതും നീയൊക്കെ ഇന്നും അത് പൊക്കിപിടിച്ച് കൊണ്ട് നടക്കുന്നതും. നടന്നാല്‍ കലക്ടറുടെ മികവ്, താമസിച്ചാല്‍ എം.എല്‍.എയുടെ കുറ്റം. അത് കൊള്ളാമല്ലോ രവീന്ദ്രാ.. പിന്നെ വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ കൈയ്യില്‍ വച്ചാല്‍ മതി. ഇങ്ങോട്ട് വേണ്ടാ.'