മുംബൈ-താജ് ഹോട്ടലില്‍ ആറു രൂപക്ക് ഒരു മുറി. വിശ്വസിക്കുമോ? വര്‍ഷം പക്ഷേ 1903 ആയിരുന്നു. മുംബൈയിലെ താജ് ഹോട്ടലില്‍ അന്ന് ഒരു മുറി എടുക്കാന്‍ ആറു രൂപ മാത്രമേ ചെലവുണ്ടായിരുന്നുള്ളൂ. പണപ്പെരുപ്പത്തെ നേരിടാന്‍ കാലം കുറേ പിന്നിലോട്ട് പോകണമെന്ന ഓര്‍മപ്പെടുത്തലുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് രസകരമായ പോസ്റ്റ് പങ്കുവെച്ചത്. ട്വിറ്ററില്‍ പഴയ താജ് ഹോട്ടലിന്റെ ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ടൈം മെഷീനുമായി പിന്നിട്ട കാലങ്ങള്‍ക്ക് പിന്നാലെ പോകുക മാത്രമാണ് ഇപ്പോഴത്തെ വിലക്കയറ്റം നേരിടാന്‍ ഒരു വഴി എന്ന സന്ദേശവുമായി ആണ് അദ്ദേഹം ചിത്രം പങ്കു വെച്ചത്.
വിവിധ കമന്റുകളുമായി ആനന്ദ് മഹീന്ദ്രയുടെ ആരാധകരും എത്തി നോണ്‍ എസി മുറി ആയിരിക്കുമെന്നും ഇന്റര്‍നെറ്റ് ഉണ്ടായിരിക്കില്ല എന്നും ചിലര്‍ പ്രതികരിച്ചപ്പോള്‍ ഇപ്പോള്‍ താജില്‍ മുറി ബുക്ക് ചെയ്യാന്‍ പറ്റിയാലും അവിടെ വരെ വാഹനത്തില്‍ ഇന്ധനമടിച്ച് എത്താന്‍ ആയേക്കില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ അഭിനന്ദിച്ച ആനന്ദ് മഹീന്ദ്ര കോവിഡ് മൂലം അടച്ചിട്ട സ്‌കൂളുകള്‍ എത്രയും വേഗം തുറക്കണമെന്ന് അഭിപ്രായപ്പെട്ടതും ശ്രദ്ധേയമായിരുന്നു. വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജിയും ഇതേ അഭിപ്രായവുമായി എത്തിയിരുന്നു. വാക്‌സിനേഷന്‍ ഉറപ്പാക്കി സ്‌കൂള്‍ തുറന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാധം നേരിടേണ്ടി വരും എന്നായിരുന്നു ആനന്ദ് മഹീന്ദ്ര ചൂണ്ടിക്കാട്ടിയത്.