ജയ്പൂര്‍- ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ചെവിയില്‍വച്ച് പഠിച്ചു കൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 28കാരന്‍ മരിച്ചതായി ജയ്പൂര്‍ പോലീസ്. ജയ്പൂരിലെ ഉദയ്പൂരിയയിലാണ് അപകടം. മത്സരപരീക്ഷയ്ക്കു വേണ്ടി തയാറെടുപ്പു നടത്തുകയായിരുന്ന രാകേഷ് കുമാര്‍ നാഗര്‍ ആണ് മരിച്ചത്. അപകട സമയത്ത് രാകേഷിന്റെ ചെവിയിലുണ്ടായിരുന്ന ഹെഡ്‌ഫോണ്‍ ചാര്‍ജിങ്ങിനായി കുത്തിവച്ച നിലയിലായിരുന്നു. പൊട്ടിത്തെറിച്ചയുടന്‍ രാകേഷ് ബോധരിഹതനായി വീണു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നും പോലീസ് അറിയിച്ചു. രാകേഷിന്റെ രണ്ട് ചെവിക്കു സാരമായി പരിക്കേറ്റിരുന്നു. യുവാവിന്റെ മരണം ഹൃദായാഘാതം മൂലമാകാമെന്ന് സിദ്ധിവിനായക് ഹോസ്പിറ്റലിലെ ഡോ. എല്‍ എന്‍ റുണ്ഡ്‌ല പറഞ്ഞു.