കാബൂള്‍- അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമ വിഭാഗം മേധാവിയെ താലിബാന്‍ വെടിവച്ചു കൊന്നു. കാബൂളിലെ ഒരു പള്ളിക്കു സമീപത്തുവച്ചാണ് സംഭവം. സര്‍ക്കാരിനെ ഉന്നതര്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമ വിഭാഗം മേധാവി ദവ ഖാന്‍ മെനാപല്‍ കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സൈന്യുവും താലിബാനും തമ്മിലുള്ള രൂക്ഷമായ പോര് ഇതോടെ മാസങ്ങള്‍ക്കു ശേഷം വീണ്ടും തലസ്ഥാനമായി കാബുലെത്തി. ന്യുയോര്‍ക്കില്‍ യുഎന്‍ രക്ഷാ സമിതിയില്‍ അഫ്ഗാനിലെ സംഘര്‍ഷം ചര്‍ച്ച നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ കൊലപാതകം നടന്നത്. സമൂഹ മാധ്യമങ്ങളിലും താലിബാനെതിരെ ശക്തമായി രംഗത്തുണ്ടായിരുന്ന ആളാണ് കൊല്ലപ്പെട്ട ദവ ഖാന്‍.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തു. താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് ദവ ഖാന്‍ കൊല്ലപ്പെട്ടതെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. വരും ദിവസങ്ങളില്‍ അഫ്ഗാന്‍ സര്‍ക്കാരിനെ ഉന്നതര്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ബുധനാഴ്ച താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു തൊട്ടുമുമ്പാണ് പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദ് കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.