Sorry, you need to enable JavaScript to visit this website.

വിദ്യാഭ്യാസ യോഗ്യത; ഷാഹിദ കമാലിന് ലോകായുക്ത നോട്ടീസ്

തിരുവനന്തപുരം- വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന പരാതി ഫയലില്‍ സ്വീകരിച്ച് ലോകായുക്ത. ഷാഹിദ കമാലിനും സാമൂഹിക നീതി വകുപ്പിനും ലോകായുക്ത നോട്ടീസ് നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന്‍ അംഗമാകാനാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ഷാഹിദയ്‌ക്കെതിരായ പരാതി.ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാല്‍ ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. വട്ടപ്പാറ സ്വദേശി അഖിലാ ഖാന്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത തുടര്‍ നടപടികളിലേക്ക് നീങ്ങുന്നത്. ഒക്ടോബര്‍ അഞ്ചിന് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കും.
 

Latest News