ന്യൂദല്‍ഹി- സ്‌കൂളില്‍ പോകുന്നതിന് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വിദഗ്ദ്ധ സമിതിയംഗം ഡോ. കാതറീന്‍ ഒബ്രയാന്‍ അഭിപ്രായപ്പെട്ടു.സ്‌കൂളില്‍ പോകുന്നതിന് കൗമാരക്കാര്‍ക്കോ, കുട്ടികള്‍ക്കോ വാക്‌സിന്‍ നല്‍കേണ്ട ഒരാവശ്യവുമില്ല. എന്നാല്‍ അവരുമായി ബന്ധപ്പെട്ട മുതിര്‍ന്നവരുടെ സംരക്ഷണം ഉറപ്പാക്കണം. അവര്‍ക്കാണ് രോഗബാധയേല്‍ക്കാന്‍ സാദ്ധ്യതയുളളത്.
കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന് മൊറട്ടോറിയം നല്‍കണമെന്ന് മുന്‍പ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഇന്ത്യയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും പരിഗണിക്കുമെന്ന് മുന്‍പ് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ അറിയിച്ചിരുന്നു. ഒന്നാംഘട്ട കോവിഡ് വ്യാപനത്തിന് ശേഷം രാജ്യത്തെ മിക്ക സ്‌കൂളുകളും അടഞ്ഞുകിടക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 18 വയസിന് താഴെയുളള കുട്ടികളില്‍ 8.5 ശതമാനം മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രോഗം ഗുരുതരമായത് കുറവും മരണവും കുറവാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്.