മുംബൈ- നവജാത ശിശുവിനെ രണ്ടാം നിലയിലെ ബാത്ത് റൂമില്‍നിന്ന് പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി 16 കാരി. മുംബൈ വിറാറില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.
ലൂസ് വസ്ത്രങ്ങള്‍ ധരിച്ചാണ് പെണ്‍കുട്ടി രക്ഷിതാക്കളില്‍നിന്ന് ഗര്‍ഭം മറച്ചുവെച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ബാത്ത് റൂമില്‍ പ്രവസവിച്ച പെണ്‍കുട്ടി പിടികൂടുമെന്ന് ഭയന്ന് കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. 20 മിനിറ്റിനുശേഷമാണ് പ്രദേശത്ത് താമസിച്ചിരുന്നവരുടെ ശ്രദ്ധയില്‍ പെട്ട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. പോലീസ് കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 12.30 ഓടെ മരിച്ചു.
വീടുകളിലെ ടോയ്‌ലെറ്റുകളും ബാത്ത് റൂമുകളും പോലീസ് സംഘം പരിശോധിച്ചിരുന്നു. റെസിഡന്‍ഷ്യല്‍ സൊസൈറ്റി വീടുകളില്‍ മൂന്ന് ഗര്‍ഭിണികള്‍ മാത്രമേയുള്ളൂവെന്നും പോലീസിന് വിവരം ലഭിച്ചു. പുറമെ നിന്ന് ആരും വന്നില്ലെന്ന് സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ പോലീസ് ഹൗസിംഗ് സൊസൈറ്റിയിലെ ആരെങ്കിലുമായിരിക്കും കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന നിഗമനത്തിലെത്തി.
തുടര്‍ന്ന് പരിശോധന നടത്തിയ പോലീസ് ഒരു ബാത്ത് റൂമിലെ ജനാല ഗ്രില്ലിലും രക്തക്കറ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തെങ്കിലും സമ്മതിച്ചിരുന്നുല്ല. തുടര്‍ന്ന് ഗൈനക്കോളജിസ്റ്റിനടത്ത് കൊണ്ടുപോയ ശേഷമാണ് പ്രസവിച്ചതും കുഞ്ഞിനെ എറിഞ്ഞതും പെണ്‍കുട്ടി സമ്മതിച്ചത്. മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മാതാവും സഹോദരങ്ങളും പറഞ്ഞു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.