Sorry, you need to enable JavaScript to visit this website.

പ്രത്യേക അനുമതിയോടെ അധ്യാപകര്‍ സൗദിയിലേക്ക് എത്തിത്തുടങ്ങി

ജിദ്ദ- അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നാട്ടില്‍ കുടുങ്ങിയ വിദേശി അധ്യാപകര്‍ക്ക് സൗദിയിലേക്ക് തിരിച്ചെത്താന്‍ അനുമതി. പുതിയ തീരുമാനപ്രകാരം അധ്യാപകര്‍ രാജ്യത്ത് എത്തിത്തുടങ്ങി. ഇന്ത്യയടക്കം യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍നിന്നുള്ളവരാണ് പ്രത്യേക അനുമതിയോടെ എത്തുന്നത്.
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകമുള്ള പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അതത് സ്കൂളുകള്‍ വഴി ഇതിനായി പ്രത്യേക അനുമതി തേടണം. സ്വകാര്യ, ഇന്റര്‍നാഷനല്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഈ ഇളവുണ്ട്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നുള്ള സര്‍ക്കുലര്‍ സ്കൂളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍, നയതന്ത്ര ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ സൗദിയിലേക്ക് പ്രവേശനമുണ്ടായിരുന്നത്.

 

Latest News