ന്യൂദല്‍ഹി- അഹ്മദാബാദ് എയര്‍പോര്‍ട്ടിലെ റണ്‍വേ ഉപയോഗിച്ചതിന് സ്‌പൈസ് ജെറ്റും ഗോ ഫസ്റ്റും 2.74 കോടി രൂപ നല്‍കാനുണ്ടെന്ന് വ്യോമയാന സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞു. ജൂണ്‍ ഒന്നുവരെയുള്ള കണക്കാണിത്. ഗോ എയറാണ് ഗോ ഫസ്റ്റ് ആയി മാറിയിരിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
അഹ്മദാബാദ് എയര്‍പോര്‍ട്ട് റണ്‍വേ കഴിഞ്ഞ മൂന്ന് സമ്പത്തിക വര്‍ഷം അന്താരാഷ്ട്ര കമ്പനികളടക്കം 500 എയര്‍ലൈനുകളാണ് ഉപയോഗിച്ചതെന്ന് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വി.കെ. സിംഗ് പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പ്രതിസന്ധിയിലായ വിമാന കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിട്ടും ശമ്പളം കുറച്ചുമാണ് അതിജീവിച്ചത്.