ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഫോണ്‍ നമ്പറും പെഗാസസ് പട്ടികയില്‍

ന്യൂദല്‍ഹി- സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറും പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍. സുപ്രീം കോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും പട്ടികയിലുണ്ടെന്നാണ് വിവരം. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര.

2010 സെപ്റ്റംബര്‍ 18 മുതല്‍ 2018 സെപ്റ്റംബര്‍ വരെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പേരിലുണ്ടായിരുന്ന നമ്പറാണ് ഇപ്പോള്‍ ദ വയര്‍ വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ടിരിക്കുന്ന പട്ടികയിലുള്ളത്.  എന്നാല്‍ ഈ നമ്പര്‍ താന്‍ 2014ല്‍ സറണ്ടര്‍ ചെയ്തിരുന്നു എന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കിയിട്ടുള്ളത്. അതിനു ശേഷം ആരാണ് ഈ നമ്പര്‍ ഉപയോഗിച്ചിരുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ജുഡീഷ്യറിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ പുറത്തെത്തിയിരിക്കുന്നത്.

 

Latest News