പാലക്കാട്- പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കടത്തുകയായിരുന്ന സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടികൂടി. കണക്കില്‍ പെടാത്ത സ്വര്‍ണ്ണ ബിസ്ക്കറ്റ് കൊണ്ടുവന്ന കോയമ്പത്തൂര്‍ സ്വദേശി സുധാകര്‍ ദാമോദറിനെ കസ്റ്റഡിയിലെടുത്തു. ആര്.പി.എഫ് നടത്തിയ പരിശോധനയിലാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അരക്കിലോ സ്വര്‍ണ്ണ ബിസ്ക്കറ്റ് പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണെന്നാണ് പ്രതി മൊഴി നല്‍കിയത്. 100 ഗ്രാം വരുന്ന 5 സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.