കാലിഫോർണിയ- ആപ്പിൾ ഐ ഫോൺ ഉപഭോക്താക്കൾക്കായി വാട്‌സാപ്പ് പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചു. വാട്‌സാപ്പിനുള്ളിൽ തന്നെ യുട്യൂബ് വീഡിയോകൾ പ്ലേ ചെയ്യാവുന്ന ഫീച്ചറാണിത്. വ്യാഴാഴ്ച മുതൽ വാട്‌സാപ്പിൽ ലഭിക്കുന്ന യുട്യൂബ് ലിങ്കുകൾ ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് വാട്‌സാപ്പിനുള്ളിൽ തന്നെ കാണാൻ കഴിയും. വാട്‌സാപ്പിനുള്ളിൽ ഒരു ഫ്‌ളോട്ടിങ് വിൻഡോ ഓപണാകുകയും അതിൽ പ്ലേ ആകുകയും ചെയ്യും. യൂട്യൂബ് ലിങ്കുകൾ തുറക്കാനായി ഇനി ആപ്പിനു പുറത്തേക്കു പോകേണ്ടതില്ല.
ഇതു ലഭിക്കണമെങ്കിൽ ഐഒഎസ് ഫോണുകൾ വാട്‌സാപ്പ് 2.18.11 വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യണം. ഇത് ആപ് സ്‌റ്റോറിൽ ഇന്നുമുതൽ ലഭ്യമാണ്. ഈ ഫീച്ചറിനായി ആൻഡ്രോയ്ഡുകാർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.