പാറ്റ്‌ന- പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻ.ഡി.എയുടെ ഘടകകക്ഷിയായ ജനതാദൾ യുനൈറ്റഡ്. ഇതാദ്യമായാണ് എൻ.ഡി.എയിൽനിന്നുള്ള ഒരു കക്ഷി പെഗാസസിൽ അന്വേഷണം ആവശ്യപ്പെടുന്നത്. ആളുകളെ നിരീക്ഷിക്കുന്നതും രഹസ്യം ചോർത്തുന്നതും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷ കക്ഷികൾ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. നിതീഷ് കുമാർ ആവശ്യവുമായി രംഗത്തുവന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കും. ഇക്കാര്യത്തിൽ നിയമപരമല്ലാത്ത ഒന്നും നടന്നിട്ടില്ലെന്നാണ് സർക്കാർ ആവർത്തിക്കുന്നത്.