ഷേക്ക്  ദര്‍വേസ് സാഹിബ് പുതിയ ജയില്‍ മേധാവി

തിരുവനന്തപുരം- പുതിയ ജയില്‍ മേധാവിയായി ഷേക്ക് ദര്‍വേശ് സാഹിബിനെ നിയമിച്ചു. ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലാണ് നിയമനം. എ ഡി ജി പി റാങ്കില്‍ കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. 2019ല്‍ ഉത്തര മേഖലാ എ ഡി ജി പിയായി നിയമിതനായി. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ എസ് പിയായിരുന്നു. ആന്ധ്രാ പ്രദേശിലെ കഡപ്പ സ്വദേശിയാണ്.
36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം വിരമിച്ചത്. ജയില്‍ ഡിജിപി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ ഋഷിരാജ് സിംഗ് ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിരുന്നു.
 

Latest News