Sorry, you need to enable JavaScript to visit this website.

മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര തെരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും

ന്യൂദല്‍ഹി- വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇന്നു പ്രഖ്യാപിക്കും. മേഘാലയ സര്‍ക്കാരിന്റെ കാലാവധി മാര്‍ച്ച് ആറിനും നാഗാലാന്‍ഡിലേത് മാര്‍ച്ച് 13-നും ത്രിപുരയിലേത് മാര്‍ച്ച് 14-നുമാണ് അവസാനിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും 60 നിയമസഭാ സീറ്റുകള്‍ വീതമാണുള്ളത്.
 
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 29 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് മേഘാലയയില്‍ ഭരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്ന് എന്ന നിലയില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
 
ദീര്‍ഘകാലമായി സിപിഎം ഭരിക്കുന്ന ത്രിപുരയില്‍ ഇത്തവണ നേട്ടമുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. നാഗാ പീപ്പിള്‍സ് ഫ്രണ്ട് ആണ് നാഗാലാന്‍ഡ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. ഇവിടെ ബിജെപിക്ക് നാലു സീറ്റാണുള്ളത്.
 
ഈ സംസ്ഥാനങ്ങളെ കൂടാതെ കര്‍ണാടക, മിസോറാം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ഈ വര്‍ഷം നടക്കാനിരിക്കുകയാണ്.
 

Latest News