സൂറത്ത്- സ്പാ നടത്തിപ്പിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് യുവതികളെ എത്തിച്ച് നിയമവിരുദ്ധ പെണ്‍വാണിഭം നടത്തിയ സംഘത്തെ സൂറത്ത് സിറ്റി പോലീസ് പിടികൂടി. നഗരത്തിലെ വിഐപി റോഡിലെ മാര്‍വെല കോംപ്ലക്‌സില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. 18 യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നടത്തിപ്പുകാരായ എട്ടു പേരെ അറസ്റ്റ് ചെയ്തു. ഇവിടെ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസിലെ മനുഷ്യക്കടത്ത് തടയല്‍ യൂണിറ്റ് രഹസ്യ ഓപറേഷന്‍ നടത്തിയത്. ഉപഭോക്താവെന്ന വ്യാജേന ഒരാളെ സ്പായിലേക്ക് അയച്ചു. സെക്‌സിനു അഡ്വാന്‍സായി 1000 രൂപ നല്‍കണമെന്ന് കൗണ്ടറില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ ആവശ്യപ്പെട്ടു. ഇതോടെ ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി സംശയം ബലപ്പെട്ട് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു.
സ്പായുടെ വിവിധ മുറികളില്‍ നിന്നാണ് 18 യുവതികളെ കണ്ടെത്തിയത്. അഞ്ച് പുരുഷന്‍മാരെയും പിടികൂടി. സൂറത്ത് സ്വദേശികളാ കുല്‍ദീപ് സിങ്, നിലേഷ് സിങ് എന്നിവരാണ് സ്പാ നടത്തിപ്പുകാര്‍. ഇവരേയും അപ്പോള്‍ സ്പായിലുണ്ടായിരുന്ന ഇടപാടുകാരായ മറ്റ് ആറു പേരേയും പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത യുവതികള്‍ മഹാരാഷ്ട്ര, പശ്ചി ബംഗാള്‍, അഹമദാബാദ്, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെ മനുഷ്യക്കടത്തിലൂടെ എത്തിച്ചതാണോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.