ഗുവാഹത്തി- അസമില്‍ രണ്ടു തവണ കോണ്‍ഗ്രസ് എംഎല്‍എയായ ശുശാന്ത ബൊര്‍ഗൊഹയ്ന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയ അന്തരീക്ഷത്തെ പഴിച്ചാണ് ശുശാന്ത പാര്‍ട്ടി വിട്ടത്. അപ്പര്‍ അസമിലെ തോവ്ര എംഎല്‍എയായ ശുശാന്ത താന്‍ ബിജെപിയില്‍ ചേരുമെന്നും പ്രഖ്യാപിച്ചു. എംഎല്‍എ പദവിയും അദ്ദേഹം രാജിവച്ചു. നിയമസഭാ സ്പീക്കര്‍ രാജി സ്വീകരിച്ചു. ബിജെപി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തി മൂന്ന് മാസമാകുമ്പോള്‍ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ശുശാന്ത. നേരത്തെ ഗോത്രവിഭാഗക്കാരിയായ രുപ്‌ജ്യോതി കുര്‍മി എംഎല്‍എയും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. രണ്ട് എംഎല്‍എമാര്‍ രാജിവച്ചതോടെ 126 അംഗ അസം നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 29ല്‍ നിന്ന് 27 ആയി ചുരുങ്ങി.