Sorry, you need to enable JavaScript to visit this website.

താലിബാന്‍ ആഞ്ഞടിക്കുന്നു, അഫ്ഗാന്‍ കീഴടങ്ങുമോ..

കാണ്ഡഹാര്‍- അഫ്ഗാനിസ്ഥാനില്‍ ആഞ്ഞടിച്ച് താലിബാന്‍. അമേരിക്കന്‍ സേന പിന്മാറിയതോടെ പിടിമുറുക്കിയ താലിബാന്‍ വിവിധ നഗരങ്ങളും പട്ടണങ്ങളും പിടിച്ചടക്കുകയാണ്. അഫ്ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ കാണ്ഡഹാറിലും താലിബാന്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ശനിയാഴ്ച രാത്രിയില്‍ കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് അവര്‍ തൊടുത്തത് മൂന്ന് മിസൈലുകളാണ്. ഇവയില്‍ രണ്ടെണ്ണം വീണ് വിമാനത്താവളത്തിലെ റണ്‍വെ തകര്‍ന്നു.

കഴിഞ്ഞ രാത്രിയില്‍ മൂന്ന് റോക്കറ്റുകള്‍ വിമാനത്താവളം ലക്ഷ്യമായി എത്തി. ഇതില്‍ രണ്ടെണ്ണം റണ്‍വെയിലാണ് വീണത്. അതുകൊണ്ട് ഇവിടെനിന്നുമുളള വിമാന സര്‍വീസുകളെല്ലാം റദ്ദാക്കുന്നു- എയര്‍പോര്‍ട്ട് തലവന്‍ മസൗദ് പഷ്തുണ്‍ പറഞ്ഞു. റണ്‍വെ നന്നാക്കാനുളള ശ്രമം തുടങ്ങിയതായും ഇന്നുതന്നെ പ്രവര്‍ത്തനം തുടങ്ങാനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു.
കുറച്ച് ആഴ്ചകളായി താലിബാന്‍ കാണ്ഡഹാറിന്റെ സമീപപ്രദേശങ്ങളില്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഏത് സമയത്തും പ്രവിശ്യാ തലസ്ഥാനം അവര്‍ പിടിച്ചെടുക്കാം എന്ന അവസ്ഥയാണെന്നും നിരീക്ഷകര്‍ പറയുന്നു.

 

Latest News