ആലപ്പുഴ- അമ്പലപ്പുഴയിലെ പ്രവര്‍ത്തനവീഴ്ച അന്വേഷിക്കുന്ന സിപിഎം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പ് ഇന്നു നടക്കും. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ആലപ്പുഴ ഏരിയ കമ്മിറ്റി അംഗങ്ങളില്‍ നിന്നുമാണ് മൊഴിയെടുക്കുക. കഴിഞ്ഞയാഴ്ച ആലപ്പുഴയിലെത്തിയ അന്വേഷണ കമ്മീഷന് മുന്നില്‍ മുന്‍മന്ത്രി ജി സുധാകരനെതിരെ പരാതി പ്രളയം ഉയര്‍ന്നിരുന്നു. ഇന്നത്തോടെ കമ്മീഷന്റെ തെളിവെടുപ്പ് അവസാനിക്കും.നാല്‍പ്പതിലധികം ആളുകളെയാണ് അന്വേഷണ കമ്മീഷന് വിസ്തരിച്ചത്. ജി സുധാകരന് തെരഞ്ഞെടുപ്പില്‍ ഉള്‍വലിഞ്ഞു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിപിഎം സംസ്ഥാന സമിതി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സമ്മേളനങ്ങള്‍ അടുത്തുനില്‍ക്കെ കമ്മീഷന് വേഗത്തില്‍ സംസ്ഥാന സമിതിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിചേക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷന് അംഗങ്ങള്‍.