Sorry, you need to enable JavaScript to visit this website.

കോവിഡ് ചികിത്സാകേന്ദ്രത്തില്‍ യുവാവ് തൂങ്ങിമരിച്ചു

കണ്ണൂര്‍- പേരാവൂരിലെ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് രോഗി തൂങ്ങി മരിച്ചു. മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷിനെയാണ് (28) ശനിയാഴ്ച പുലര്‍ച്ചെ 12.30-ഓടെ സി.എഫ്.എല്‍.ടി.സിയുടെ ശൗചാലയത്തിന് സമീപത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ചന്ദ്രേഷിനെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ചത്. കുണ്ടേംകാവ് കോളനിയിലെ ചന്ദ്രന്റെയും സുമതിയുടെയും മകനാണ്. സഹോദരങ്ങള്‍: രേഷ്മ, രമിത, രമ്യ.

 

Latest News