കൊച്ചി- നടന്‍ ദിലീപ് പ്രതിയായ നടി ആക്രമണ കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കി. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വിചാരണക്കോടതി എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിനോട് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്. കാസര്‍കോട്ടെ ഇയാളുടെ വീട്ടില്‍ നിന്നാണ് പിടികൂടി കൊച്ചിയിലെ കോടതിയില്‍ എത്തിച്ചത്.
വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് ഇന്ന് രാവിലെ കോടതി പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും വിഷ്ണു ഹാജരായില്ല. ഈ സാഹചര്യത്തിലാണ് കോടതി അടുത്ത നടപടിയിലേക്ക് നീങ്ങിയത്. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.