കോഴിക്കോട്- കല്ലായിയിലെ ഗുഡ്‌സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. ഐസ്‌ക്രീം ബോളിന്റെ രൂപത്തിലുള്ള സ്‌ഫോടക വസ്തു രാവിലെ പാളം പരിശോധിച്ച ജീവനക്കാരാണ് കണ്ടത്. ഉടന്‍ റെയില്‍വേ പോലീസിനെ അറിയിച്ചു. പോലീസും സ്‌ഫോടക വസ്തു വിദഗ്ധരും സ്ഥലത്തെത്തി. സി.സിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.