Sorry, you need to enable JavaScript to visit this website.

ബ്രിട്ടനിലെ കാലെഡോണിയന്‍ ഹോട്ടല്‍ ലുലു ഗ്രൂപ്പ് സ്വന്തമാക്കി

ലണ്ടന്‍- നൂറ്റാണ്ടിലേറെ പഴക്കമുള്ള പ്രശസ്ത സ്‌കോട്ടിഷ് ഹോട്ടലായ ദി കാലെഡോണിയന്‍ പ്രവാസി വ്യവസായി എം എ യൂസുഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് സ്വന്തമാക്കി.
ലുലു ഗ്രൂപ്പിന്റെ ഭാഗമായ ട്വന്റി 14 ഹോള്‍ഡിങ്സ്  കമ്പനിയാണ് 120 മില്യണ്‍ ഡോളറിന് ചരിത്ര പ്രാധാന്യമുള്ള ഈ ഹോട്ടല്‍ സ്വന്തമാക്കിയത്. എഡിന്‍ബറ കോട്ടക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് കാലെഡോണിയന്‍. ഹോട്ടലിന്റെ പാരമ്പര്യവും സവിശേഷ ശില്‍പകലാ ചാതുരിയും നില നിര്‍ത്തുന്നതോടൊപ്പം 28 മില്യണ്‍ ഡോളര്‍ മുടക്കി നവീകരിക്കുമെന്നും ട്വന്റി 14 അറിയിച്ചു.

ഏറ്റവുമൊടുവില്‍ ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ കൈവശമായിരുന്ന ഹോട്ടലില്‍ 241 മുറികളും രണ്ടും പ്രശസ്ത റസ്‌റ്റോറന്റുകളുമാണുള്ളത്.
ഹോസ്പിറ്റാലിറ്റി രംഗത്തേക്കുള്ള ചുവടുവെപ്പായി 2014-ലാണ് ലുലു ഗ്രൂപ്പ് ട്വന്റി14 കമ്പനി രൂപീകരിച്ചത്. 2015-ല്‍ പ്രശസ്തമായ സ്‌കോട്ലാന്‍ഡ് യാര്‍ഡ് ആസ്ഥാന മന്ദിരം വാങ്ങി കമ്പനി ലോക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഗ്രേറ്റ് സ്‌കോട്ലാന്‍ഡ് യാര്‍ഡ് ഹോട്ടല്‍ എന്ന പേരില്‍ പുതിയ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പണി നടന്നു വരികയാണ്. 110 മില്യണ്‍ പൗണ്ട് ചിലവിട്ടാണ് ഇതിന്റെ നിര്‍മ്മാണം.
 

Latest News