തെങ്കാശി- ക്ഷേത്രാചാരത്തിന്റെ ഭാഗമായി ശവശരീരത്തിന്റെ തല ഭക്ഷിക്കുന്ന വീഡിയോ കണ്ടവരെയൊക്കെ ഞെട്ടിച്ചെങ്കിലും തെങ്കാശി ജില്ലയിലെ പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തിന് ഭാവഭേദമൊന്നുമില്ല. എല്ലാക്കൊല്ലവും നടന്നുവരുന്ന ആചാരത്തില്‍ പോലീസ് കൈകടത്തിയെന്നാണ് അവരുടെ പരാതി.
'സ്വാമിയാടല്‍' എന്ന ആചാരം ഇവിടെ പതിറ്റാണ്ടുകളായി നടന്നുവരുന്നതാണ്. കുലദൈവത്തെ പ്രീതിപ്പെടുത്താനും കര്‍ക്കടക പഞ്ഞത്തില്‍നിന്നു കരകയറ്റാനും വേണ്ടി നടത്തുന്ന ആചാരമാണ് ഇത്തവണ പോലീസ് നടപടികളിലേക്ക് എത്തിയത്.
സ്വാമിയാടല്‍ നടത്തിയ നാല് പൂജാരിമാരടക്കം 10 പേരെ പ്രതിയാക്കിയാണ് പാവൂര്‍സത്രം പോലീസ് കേസെടുത്തത്. പ്രതികളില്‍ ചിലര്‍ കസ്റ്റഡിയിലാണ്.
ശക്തിമാടസ്വാമി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ശവശരീരത്തിന്റെ തല ഭക്ഷിക്കുന്ന വീഡിയോയാണ് നിയമനടപടികള്‍ക്കു വഴിയൊരുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഉത്സവത്തോട് അനുബന്ധിച്ച് പൂജാരിമാര്‍ വേട്ടക്കു പോയി തിരികെ എത്തിയപ്പോഴാണ് മനുഷ്യത്തല കൊണ്ടുവന്നത്. ഈ തല 4 പേരും ചേര്‍ന്നു ഭക്ഷിക്കുന്ന വിഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്.
.