ബംഗളൂരു- കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും ചടങ്ങിനെത്തി.
രാവിലെ യെദ്യൂരപ്പയെ സന്ദര്‍ശിക്കുകയും ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുകയും ചെയ്തശേഷമാണു ബസവരാജ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.
യെദ്യുരപ്പ മന്തിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു ബസവരാജ് ബൊമ്മെ. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ജനതാദള്‍ ദേശീയ അധ്യക്ഷനുമായിരുന്ന എസ്.ആര്‍. ബൊമ്മെയുടെ മകനാണ്. പ്രബല സമുദായമായ ലിംഗായത്ത് വിഭാഗക്കാരന്‍ തന്നെ.