യു.പിയിൽ റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന പതിനെട്ട് പേർ വാഹനം കയറി മരിച്ചു

ലഖ്‌നൗ-റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന പതിനെട്ട് പേർ വാഹനം കയറി മരിച്ചു. യു.പി തലസ്ഥാനമായ ലഖ്‌നൗവിൽനിന്ന് 28 കിലോമീറ്റർ അകലെ ബാരബാങ്കി ജില്ലയിലാണ് സംഭവം. ഹരിയാനയിൽനിന്ന് മടങ്ങുന്ന ബിഹാർ സ്വദേശികളായ തൊഴിലാളികൾ നാട്ടിലേക്ക് ബസിൽ മടങ്ങുന്നതിനിടെ വാഹനം കേടായതിനെ തുടർന്ന് ബസിന്റെ മുന്നിൽ റോഡിൽ കിടന്നുറങ്ങുകയായിരുന്നു. നിർത്തിയിട്ട ബസിന് പിറകിൽ ട്രക്ക് വന്നിടിച്ച് തൊഴിലാളികൾക്ക് മുകളിലൂടെ ബസ് പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
 

Latest News