തുറൈഫ്- ഹൗസ് ഡ്രൈവർ വിസയിലുള്ള വിദേശിയെ വൈകുന്നേരം മുതൽ പാർട്ട് ടൈം ജോലിക്ക് വെച്ച ഹോട്ടലിന് 20,000 റിയാൽ പിഴ ചുമത്തിയതായി അധികൃതർ വ്യക്തമാക്കി.
തുററൈഫിൽ ശർഖിയ്യ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലിലാണ് നിയമലംഘനം കണ്ടെത്തിയത്. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വാണിജ്യ മന്ത്രാലയം, തുറൈഫ് നഗരസഭ തുടങ്ങിയ വകുപ്പുകൾ സുരക്ഷാവിഭാഗവുമായി സഹകരിച്ച് നടത്തിയ റെയ്ഡിലാണ് നിയമലംഘനം പിടികൂടിയത്.