ചെന്നൈ- മഹാബലിപുരത്തുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തമിഴ് നടി യാഷിക ആനന്ദിനെതിരേ പോലീസ് കേസെടുത്തു. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തത്. അപകടം നടക്കുമ്പോള്‍ കാര്‍ 140 കി. മീ. വേഗത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കാര്‍ ഓടിച്ചിരുന്നത് യാഷികയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവരുടെ ഡ്രൈവിംഗ് ലൈസന്‍സും പിടിച്ചെടുത്തു.
യാഷികയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഒരു ശസ്ത്രക്രിയ വിജയകരമായി നടത്തി. അസ്ഥികള്‍ ഒന്നിലധികം ഒടിഞ്ഞതിനുള്ള ശസ്ത്രക്രിയ വരും ദിവസങ്ങളില്‍ നടത്തും.
നിയന്ത്രണം വിട്ട കാര്‍ റോഡിലെ മീഡിയനില്‍ ഇടിച്ചാണ് അപകടം. സംഭവസ്ഥലത്ത്തന്നെ യാഷികയുടെ സുഹൃത്ത് ഹൈദരാബാദ് സ്വദേശി ഭവാനി മരിച്ചിരുന്നു.