ആലപ്പുഴ- ഭാര്യയ്ക്കൊപ്പം താമസിക്കുന്ന കാമുകനെ ഭർത്താവ് എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചു. ചെങ്ങന്നൂരിലാണ് സംഭവം. വെടിയേറ്റ കാമുകൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദമ്പതികൾ വിവാഹമോചനത്തിന് പരാതി നൽകിയിരുന്നു. ഇതിലെ നടപടികൾ പൂർത്തിയായിട്ടില്ല. വടവാതൂർ സ്വദേശിയായ ഭർത്താവ് ഒളിവിലാണ്. ചെങ്ങന്നൂരിലുള്ള കാമുകന്റെ കൂടെയായിരുന്നു ഭാര്യ കഴിഞ്ഞ കുറെ ദിവസങ്ങളായി താമസിച്ചിരുന്നത്. ഇതറിഞ്ഞ് ഇവിടെ എത്തിയ ഭർത്താവും കാമുകനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിലാണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചത്.