Sorry, you need to enable JavaScript to visit this website.

അനുജനെ കുത്തിക്കൊന്ന ജ്യേഷ്ഠന്‍ റിമാന്റില്‍, കട്ടിലിനടിയില്‍ ഒളിപ്പിച്ച കത്തി കണ്ടെടുത്തു

കാസര്‍കോട്- പുത്തിഗെ മുഗുവിലെ ഉറുമിയില്‍ അബ്ദുല്ല മുസ്ല്യാരുടെ മകന്‍ മുഹമ്മദ് നിസാറിനെ (30) കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ജ്യേഷ്ഠന്‍ മുഹമ്മദ് റഫീഖിനെ (45) കാസര്‍കോട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കൊലപാതകം നടന്ന വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് കഴിഞ്ഞ രാത്രിയാണ് പോലീസ് രേഖപ്പെടുത്തിയത്. രണ്ടു ദിവസമായി വിശദമായി ചോദ്യം ചെയ്തു മൊഴിയെടുത്ത ശേഷം ഇന്നു രാവിലെ പ്രതിയെ കൊലപാതകം നടന്ന മുഗുവിലെ വീട്ടിലെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊല നടത്താന്‍ ഉപയോഗിച്ച കറിക്കത്തി വീട്ടിനുള്ളിലെ കട്ടിലിന് അടിയില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ പോലീസ് കണ്ടെടുത്തു. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വീട്ടില്‍ നടത്തിയ  തെളിവെടുപ്പ് പൂര്‍ത്തിയാക്കിയാണ് പ്രതി മുഹമ്മദ് റഫീഖിനെ കോടതിയില്‍ ഹാജരാക്കിയത്. യുവാവിന്റെ കൊലപാതകത്തിന് കാരണമായത് സഹോദരന്മാര്‍ തമ്മിലുണ്ടായ നിരന്തര വഴക്കാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നിസാറിന്റെ വയറ്റിലും നെഞ്ചിലും പുറത്തുമായി 10 ഓളം മുറിവുകളുണ്ടായിരുന്നു. ബഹളം കേട്ട് ഓടിയെടുത്തിയ നാട്ടുകാരെ കുത്തേറ്റ് വീടിന് പുറത്തുവീണുകിടക്കുന്ന നിസാറിന്റെ അടുത്തേക്ക് വരാന്‍ പ്രതി റഫീഖ് സമ്മതിച്ചിരുന്നില്ല. പിന്നീട് ഭയന്ന് വീടിന് പിറകിലെ കുറ്റികാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് ബദിയടുക്ക എസ് ഐ കെ പി വിനോദ് കുമാര്‍ കസ്റ്റഡിയില്‍ എടുത്തത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന നിസാര്‍ ഒരുമാസം മുമ്പാണ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. അവിവാഹിതനായ നിസാറിന്റെ വിവാഹ ആലോചനകള്‍ മുടക്കുന്നത് റഫീഖ് ആണെന്ന് സംശയം നിസാറിനുണ്ടായിരുന്നു. അതിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ കലഹങ്ങള്‍ പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. തന്റെ വീട്ടില്‍ റഫീഖ് താമസിക്കുന്നതിനെയും അനുജന്‍ എതിര്‍ത്തിരുന്നു. വിവാഹിതനായ റഫീഖിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.  എല്ലാവരോടും ഇറങ്ങാന്‍

 

Latest News