കോഴിക്കോട്- ഇന്ത്യന്‍ നാഷനല്‍ ലീഗ് (ഐ.എന്‍.എല്‍) ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പാർട്ടിയില്‍നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്‍റെ എ.പി. അബ്ദുല്‍ വഹാബ് അറിയിച്ചു. കൊച്ചിയില്‍ കൈയാങ്കളിയോടെ പിരിഞ്ഞ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിനു പിന്നാലെയാണ് വഹാബിന്‍റെ പ്രഖ്യാപനം.
പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു.