ആലപ്പുഴ- കുട്ടനാട്ടില്‍ വാക്‌സിന്‍ വിതരണത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദ്ദനം. കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ശരത് ചന്ദ്ര ബോസിനെ സിപിഎം നേതാക്കളാണ് മര്‍ദ്ദിച്ചത്. മിച്ചമുള്ള വാക്‌സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെ നെടുമുടി പോലീസ് കേസെടുത്തു. മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിച്ചെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ വാക്‌സീന്‍ വിതരണം താമസിച്ചതില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് എം സി പ്രസാദ് പറഞ്ഞത്.