ന്യൂദൽഹി- ഇന്ത്യയിൽ കുട്ടികളിൽ സെപ്തംബർ മുതൽ കോവിഡ് വാക്‌സിനേഷൻ തുടങ്ങാമെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ചീഫ് രൺദീപ് ഗുലേറിയ വ്യക്തമാക്കി. സെപ്തംബർ തുടക്കത്തിൽ തന്നെ കുട്ടികളെ വാക്‌സിനേറ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൈസർ, കോവാക്‌സിൻ, സൈഡുസ് വാക്‌സിനുകൾ കുട്ടികൾക്കായി ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 42 കോടി ഇന്ത്യക്കാരെ ഇതോടകം വാക്‌സിനേറ്റ് ചെയ്തു. ഈ വർഷം അവസാനത്തോടെ മുതിർന്ന മുഴുവൻ ആളുകളെയും വാക്‌സിനേറ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.