ആത്മഹത്യ ചെയ്ത ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി മരിച്ച നിലയിൽ

കൊച്ചി- ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് ആരോപിച്ച് ജീവനൊടുക്കിയ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ പങ്കാളി ജിജു(30)വിനെ മരിച്ച നിലയിൽ കണ്ടെത്തി. തൈക്കൂടത്തെ വീട്ടിലാണ് ജിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയ്‌ക്കൊപ്പം താമസിച്ചിരുന്ന ജിജു ഫഌറ്റിൽനിന്നും പുറത്തുപോയി മടങ്ങി എത്തിയപ്പോഴാണ് അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് ജിജു കനത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
 

Latest News