പനാജി- കൊങ്കണ്‍ മേഖലയിലെ കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ വഴിതിരിച്ച് വിട്ടു. ബുധനാഴ്ച പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസാണ് വഴിതിരിച്ചുവിട്ടത്. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനാണ് വഴി തിരിച്ചുവിട്ടത്. മഴ ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടിലെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. അടുത്ത മൂന്നു ദിവസം കൂടി മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തുടര്‍ച്ചയായ നാലാം ദിവസവും മഹാരാഷ്ട്രയില്‍ മഴ ശക്തമാണ്. രത്‌നഗിരി, റായഗഡ്, ഖേഡ്, ചിപ്ലണ്‍ എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കരനാവിക വ്യോമസേനകള്‍ രംഗത്തെത്തി. മഹാരാഷ്ട്രയെ കൂടാതെയാണ് കൊങ്കണ്‍ മേഖലയിലും അതിതീവ്രമഴ തുടരുന്നത്. സംസ്ഥാനത്തും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളത്. പതിനാല് ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിലെ താമസക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.