ശ്രീനഗർ- ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തി നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യൻ സേന നടത്തിയ തിരിച്ചടി ആക്രമണത്തിൽ ഏഴു പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഏതാനും സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം സൈനിക നടപടിയിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു. അതിർത്തി നിയന്ത്രണ രേഖയിലുണ്ടായ വെടിവയ്പ്പിൽ നാല് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും കനത്ത മോർട്ടാർ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടതായും അദ്ദേഹം ഫേസ്്ബുക്കിൽ പോസ്റ്റ് ചെയ്തു.