ന്യൂദൽഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 507 മരണം സ്ഥിരീകരിച്ചു. 38,652 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആകെ രോഗബാധിതരുടെ എണ്ണം 3,12,57,720 ആയി വർധിച്ചു. രോഗം ബാധിച്ച് ആകെ 4,18,987 പേർ മരിച്ചു. 3,04,29,339 പേർ രോഗമുക്തി നേടി. നിലവിൽ 4,09,394 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് ഇതുവരെ 41,78,51,151 പേർക്ക് വാക്സിന് നല്കി.
ജൂലൈ 21 വരെ 45,09,11,712 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.