ന്യൂദൽഹി- ഇസ്രായിൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ചോർത്തിയത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെയും ഫോണുകൾ. പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഏറ്റവും വലിയ പേരുകളാണിത്. ഇവർക്ക് പുറമെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തിരവൻ അഭിഷേക് ബാനർജി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെയും ഫോണുകൾ പെഗാസസ് ചോർത്തി. ഫോൺ ചോർത്തൽ വിവാദം വന്ന സമയത്ത് ഇതിൽ കാര്യമായി ഒന്നുമില്ലെന്നും നേരത്തെയും ഇത്തരത്തിൽ ആരോപണം ഉണ്ടായിരുന്നുവെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ പേര് ഇതിൽ ഉൾപ്പെട്ടിരുന്നില്ല. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെ ഫോണും ഇത്തരത്തിൽ ചോർത്തി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഫോണുകൾ ചോർത്തിയത് എന്നാണ് ആരോപണം.