ന്യൂദല്‍ഹി- പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ സൈക്കിളില്‍ പാര്‍ലമെന്റിലെത്തി. രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവിലും മറ്റു അവശ്യവസ്തുക്കളുടെ വില വര്‍ധനവിലും ലോക്‌സഭയിലും രാജ്യസഭയിലും എം.പിമാര്‍ പ്രതിഷേധിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. വിജയ് ചൗക്കില്‍ പാര്‍ട്ടി ധര്‍ണയും സംഘടിപ്പിക്കുന്നുണ്ട്.
ലോക്‌സഭയിലും രാജ്യസഭയിലും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ധനവില വര്‍ധന, പാചകവാതകം മറ്റു അവശ്യ വസ്തുക്കളുടെ വില വര്‍ധന, സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ്, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഇരുസഭകളിലും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.