Sorry, you need to enable JavaScript to visit this website.

സമദാനിയും അബ്ദുൽ വഹാബും പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു

ന്യൂദൽഹി- കേരളത്തിൽനിന്നുള്ള പുതിയ പാർലമെന്റ് അംഗങ്ങളായ എം.പി അബ്ദുസമദ് സമദാനി, പി.വി അബ്ദുൽ വഹാബ് എന്നിവർ പാർലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിൽ പി.വി അബ്ദുൽ വഹാബും ലോക്‌സഭയിൽ സമദാനിയും സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം തവണയാണ് പി.വി അബ്ദുൽ വഹാബ് രാജ്യസഭയിൽ എത്തുന്നത്. നേരത്തെ രാജ്യസഭ അംഗമായിരുന്ന സമദാനി ഇതാദ്യമാണ് ലോക്‌സഭയിൽ എത്തുന്നത്. മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽനടന്ന ഉപതെരഞ്ഞെടുപ്പിലാണ് സമദാനി വിജയിച്ചത്.
 

Latest News