തിരുവനന്തപുരം- കിളിമാനൂരില്‍ എട്ടുമക്കളും നോക്കാതായതോടെ വയോധികന്‍ തൂങ്ങിമരിച്ചു. വേട്ടയില്‍കോണം സിന്ധുഭവനില്‍ സദാനന്ദന്‍ (72) ആണ് തൂങ്ങിമരിച്ചത്. എട്ടുമക്കളും ഉപേക്ഷിച്ച് വര്‍ഷങ്ങളായി സ്വന്തം വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇദ്ദേഹം. ഇന്ന് ഇദ്ദേഹത്തെ ഏറ്റെടുക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.