Sorry, you need to enable JavaScript to visit this website.

സിധു അധ്യക്ഷന്‍; പഞ്ചാബ് കോണ്‍ഗ്രസില്‍ വെടിനിര്‍ത്തലാകുമോ?

ന്യൂദല്‍ഹി- ഒടുവില്‍ സിധുവിന് നറുക്ക് വീണു. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവജ്യോത് സിംഗ് സിധുവിനെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. നാലുപേരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്.
സംഗത് സിംഗ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിംഗ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിംഗ് നഗ്ര എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍.

പഞ്ചാബില്‍ ഏറെ നാളായി തുടരുന്ന അമരീന്ദര്‍- സിധു  പോരിന് ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെട്ടതായി  റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സിധുവിനെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ ഒരുങ്ങുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി സിധുവിനെ നിയോഗിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാല്‍ നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ സിധുവിനെ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

Latest News